നിങ്ങള്‍ക്ക് വിവരമുണ്ടോ? ക്ഷേത്ര ദര്‍ശനത്തിനിടെ വിവാഹമോചന ചോദ്യത്തിന്,ചുട്ടമറുപടിയുമായി നടി സാമന്ത
തിരുമല:തിരുമല ക്ഷേത്ര ദര്‍ശനത്തിനിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചുട്ടമറുപടിയുമായി തെന്നിന്ത്യന്‍ താരം സാമന്ത. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ താരം, തൊഴുത് മടങ്ങുന്നതിനിടെയാണ് സംഭവം. താരത്തെ ആരാധകരും മാധ്യമ പ്രവര്‍ത്തകരും വളഞ്ഞു. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.
‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’ എന്ന് സാമന്ത വിവാഹമോചനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. മാസ്ക് ധരിച്ചതിനാല്‍ തലയിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
അതേ സമയം സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരുന്നു സാമന്ത. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത.