സജി മഞ്ഞക്കടമ്പലിനെ ‘ഗെറ്റൗട്ട്’ അടിച്ച് ജോസ് കെ. മാണി; സാജന്‍ തൊടുക യൂത്ത്ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷന്‍
കോട്ടയം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സജി മഞ്ഞക്കടമ്പലിനെ ജോസ് കെ. മാണി വിഭാഗം പുറത്താക്കി. സജി മഞ്ഞക്കടമ്പില്‍ പി.ജെ. ജോസഫിനൊപ്പം നിന്നതാണ് പുറത്താക്കലിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് സാജന്‍ തൊടുകയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം ആള്‍ക്കൂട്ടം കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുത്തതിന് സമാനമായ നടപടിയാണിതെന്നാണ് പി.ജെ. ജോസഫ് പ്രതികരണം. സജി മഞ്ഞക്കടമ്പില്‍ പ്രസിഡന്റായി തുടരുമെന്നും ജോസഫ് വ്യക്തമാക്കി.
യൂത്ത് ഫ്രണ്ടിന്റെ നാല്‍പ്പത്തൊമ്പതാം ജന്മദിനം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് എല്‍എംഎസ് ഓര്‍ഫനേജിലെ കുരുന്നുകള്‍ക്കൊപ്പമാണ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിക്കുന്ന ആഘോഷം. പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്യും. കോട്ടയത്തു ജന്മദിനാഘോഷം ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നത്. വൈസ് പ്രസിഡന്റ് ജോസഫ് സൈമണ്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.