Home-bannerKeralaNews
ഡ്രൈവറുമായി അവിഹിതമോ?ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യയുടെ പ്രതികരണം
കണ്ണൂർ: താനും ഡ്രൈവറുമായുള്ള അവിഹിത ബന്ധത്തേത്തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന സൈബർ പ്രചാരണങ്ങൾക്കെതിരെ ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ രംഗത്ത്. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിയ്ക്കുന്നത് തെറ്റായ വാർത്തയെന്ന് അവർ പറഞ്ഞു. അപവാദ പ്രചാരണം തുടർന്നാൽ സാജന്റെ അതേ പാതയിൽ താനും ആത്മഹത്യ ചെയ്യും. തെറ്റായ വാർത്ത പ്രചരിപ്പിച്ച ദേശാഭിമാനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.മകൾ തനിക്ക് എതിരെ മൊഴി കൊടുത്തു എന്നത് കളവ്. കുടുംബത്തിൽ പ്രശ്നമില്ല ഫോൺ ഉപയോഗിച്ചത് താന്നെന്ന് മകനും വീട്ടിൽ ഒരു പ്രശ്നമില്ലന്ന് മകളും വ്യക്തമാക്കി.നേരത്തെ സി.പി.എം സൈബർ ഗ്രൂപ്പുകൾ സാജന്റെ ഭാര്യയ്ക്കെതിരെ വൻ പ്രചാരണമാണ് നടത്തിയത്
മുൻ വാർത്ത ഇവിടെ വായിയ്ക്കാം
http://breakingkerala.com/2019/07/13/sajan-2/
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News