കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവില്‍പോയ നമ്പര്‍18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന് പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും കഴിഞ്ഞ ദിവസം പോലീസിന് മുന്പില് കീഴടങ്ങിയിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്ന നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് തെളിവെടുത്തു.
2021 ഒക്ടോബര്‍ 20നു റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്, കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാ ദേവ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.