Entertainment
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സത്യം; കാട്ടുവള്ളിയില്‍ തൂങ്ങിയാടുന്ന സായ് പല്ലവിയുടെ ചിത്രങ്ങള്‍ വൈറല്‍
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം പിടിച്ച നടിയാണ് സായ് പല്ലവി. ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പങ്കിട്ടുപോവുമെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം അത്ര സജീവമല്ല. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
https://www.instagram.com/p/CF6VGyIlqfp/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News