Entertainment
വനിത ദിനത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച നടി സാധിക വേണുഗോപാല്‍
വനിത ദിനത്തില്‍ നെഞ്ചില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ നടി തന്നെയാണ് പങ്കുവെച്ചത്. പുതിയ റോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ് നടി പച്ചകുത്തിയത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയതാരമായി മാറിയ നടിയാണ് സാധിക. സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കാന്‍ യാതൊരു മടിയും നടി കാണിക്കാറില്ല.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
https://www.instagram.com/tv/CMJ46cyJMvY/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News