കൊച്ചി: വ്യവസായത്തിനായി കേരളത്തില്‍ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
രാജകീയ സ്വീകരണമാണ് തനിക്ക് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ശാസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ല.
തന്നെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ച എറണാകുളത്തെ എംഎല്‍എമാര്‍ക്ക് നന്ദിയുണ്ടെന്നും വിമര്‍ശനമായി സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News