Home-bannerKeralaNewsRECENT POSTS
ശബരിമല വരുമാനത്തില്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്
പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്. ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വില്‍പനയില്‍ നിന്ന് 67 കോടിയിലധികവും അപ്പത്തില്‍ നിന്ന് ഒമ്പത് കോടിയിലധികവും വരുമാനം ലഭിച്ചു.
പരാതിരഹിതമായ മണ്ഡലകാലമാണ് സമാപിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. പോലീസ് നിയന്തണം ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് അത് മറികടക്കാനായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News