KeralaNews

ശബരിമല തന്ത്രി വിവാഹിതനായി

ചെങ്ങന്നൂര്‍:ശബരിമല തന്ത്രികുടുംബമായ താഴമണ്‍ മഠത്തിലെ ഇളമുറക്കാരന്‍ മഹേഷ്‌ മോഹനര്‌ വിവാഹിതനായി. ബുധനൂര്‍ മാധവപ്പിള്ളി മഠത്തില്‍ ശ്രീകുമാര ശര്‍മ – ശോഭ ദമ്പതികളുടെ മകള്‍ സുഭദ്രാ ശര്‍മയാണു വധു.

പിതാവ്‌ കണ്‌ഠര്‌ മോഹനര്‍ക്കു പകരമായാണു മഹേഷ്‌ മോഹനര്‌ ശബരിമല തന്ത്രിയായി ചുമതലയേറ്റത്‌. ഇപ്പോള്‍ മഹേഷ്‌ മോഹനരും രാജീവരും ഓരോ വര്‍ഷം ഇടവിട്ടാണ്‌ ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്‌. വിവാഹച്ചടങ്ങുകള്‍ തിങ്കളാഴ്‌ച വരെ താഴമണ്‍ മഠത്തില്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button