FeaturedKeralaNews

ശബരിമല മണ്ഡലകാല തീര്‍ഥാടനം : മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ദ​ര്‍ശ​ന​ത്തി​ന്​ എത്തുന്നവർ ഇ​വി​ടെ എ​ത്തി 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിയണം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

കൊ​ച്ചി: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി വിദഗ്ധ സമിതി .മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭ​ക്ത​രു​ടെ എ​ണ്ണം ചു​രു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സ​മി​തി.

പമ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ ഭ​ക്ത​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച്‌ ദ​ര്‍ശ​നം ഉ​റ​പ്പാ​ക്കാ​മെ​ന്നും ഗ്ലോ​ബ​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍ത്ത്‌ പ്ര​ഫ​സ​ര്‍ ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി നി​ര്‍​ദേ​ശി​ച്ചു.

ഭ​ക്ത​രെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍ ഓ​ണ്‍ലൈ​നാ​ക്ക​ണം. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ദ​ര്‍ശ​ന​ത്തി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ ഇ​വി​ടെ എ​ത്തി 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ദ​ര്‍ശ​നം അ​നു​വ​ദി​ക്കാ​വൂ. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍ക്ക് തീ​ര്‍ഥാ​ട​ന​ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ​ര്‍ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

മ​ക​ര​വി​ള​ക്കി​ന് അ​ട​ക്ക​മു​ള്ള വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. 20-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ക​ണം മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത്. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി ഭ​ക്ത​രെ​ത്തി​യാ​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദ​ഗ്ധ സ​മി​തി പ​ഠ​ന​മെ​ന്ന്​ ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker