KeralaNewsRECENT POSTS
അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു
ശബരിമല: ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം പട്ടാഴി അയണി വീട്ടില്‍ കുഞ്ഞുരാമന്‍ ആചാരിയുടെ മകന്‍ അജികുമാര്‍(45) ആണ് മരിച്ചത്.
വഴിയില്‍ തളര്‍ന്നു വീണ അജികുമാറിനെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അജികുമാര്‍ ഒറ്റയ്ക്കാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News