KeralaNews

ശബരിമല: നാളെ നട തുറക്കും

പത്തനംതിട്ട:
പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട 11.6.19 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.12.6.19 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. മിഥുന മാസ പൂജകൾക്കായി ക്ഷേത്രനട വീണ്ടും 15.6.19 ന് വൈകുന്നേരം 5 ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20. 6. 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button