32.8 C
Kottayam
Friday, April 26, 2024

ശബരിമല വിമാനത്താവളം പ്രതിസന്ധിയിൽ,ചെറുവള്ളി എസ്റ്റേറ്റ് തട്ടിയെടുക്കാൻ അനുവദിയ്ക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്

Must read

കോട്ടയം:ശബരിമല വിമാനത്താവളം നിർമ്മിക്കാൻ സഭയുടെ സ്വത്ത് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടെ സ്വത്താണെന്നും ഇതിൻ്റെ ഉടമസ്ഥാവകാശത്തിൽ യാതൊരു തർക്കവും ഇല്ലെന്നും ബിലിവേഴ്സ് ചർച്ചിൻ്റെ എപ്പിസ്കോപ്പൽ കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ശബരിമല വിമാനത്താവളത്തോട് സഭയ്ക്ക് അനുകൂല നിലപാടാണെന്നും എന്നാൽ അതിൻ്റെ പേരിൽ വസ്തു തട്ടിയെടുക്കാനുള്ള ശ്രമം അം​ഗീകരിക്കില്ലെന്നും ഇത്തരം നിലപാടുകളെ സഭ നിയമപരമായി നേരിടുമെന്നും ബിലിവേഴ്സ് ച‍ർച്ച് വ്യക്തമാക്കി. 2005 ൽ രാജ്യത്തെ നിയമങ്ങൾ എല്ലാം പാലിച്ചു രജിസ്ട്രേഷൻ നടത്തി വാങ്ങിയ ഭൂമിയാണിതെന്നും അതിനുശേഷം പോക്കുവരവ് നടത്തി കരം അടച്ചു. അതിനു മുൻപ് വരെ ഈ സ്ഥലത്തെക്കുറിച്ചു ആർക്കും പരാതിയില്ലായിരുന്നുവെന്നും സഭയുടെ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ:

തിരുവല്ല: ചെറുവള്ളി എസ്റേറ്റിന്റെ പൂർണ്ണ ഉടമസ്ഥ അവകാശം ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയിൽ നിഷിപ്തമാണെന്നും, ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിൽ തർക്കങ്ങൾ ഇല്ലെന്നും സഭാ എപ്പിസ്കോപ്പൽ കൗൺസിൽ. വിമാനത്താവളത്തോടു അനുകൂല നിലപാടാണ്. എന്നാൽ ആ പേരിൽ സഭയുടെ വസ്തു തട്ടിയെടുക്കാനുള്ള ശ്രെമം അംഗീകരിക്കാൻ ആകില്ല! അത്തരം നിലപാടുകളെ നിയമപരമായി നേരിടും!

സർക്കാരിനോ, വികസന പ്രവർത്തനങ്ങൾക്കോ സഭ എതിരല്ല! വ്യകതികൾ ചേരുന്നതാണ് സഭ! പൊതു സമൂഹത്തിന്റെ ഭാഗമാണ് സഭയും! ഒറ്റപെടുത്തലുകൾ നല്ലതല്ല!

2005 ൽ രാജ്യത്തെ നിയമങ്ങൾ എല്ലാം പാലിച്ചു രജിസ്ട്രേഷൻ നടത്തി വാങ്ങിയ ഭൂമിയാണ്! അതിനുശേഷം പോക്കുവരവ് നടത്തി കരം അടച്ചു! അതിനുമുന്പുവരെ ഈ സ്ഥലത്തെക്കുറിച്ചു ആർക്കും പരാതിയില്ല, അവകാശവാദങ്ങളും ഇല്ല!

വസ്തുതകളും,നിയമവശങ്ങളും വ്യകതമായി മനസ്സിലാക്കാതെ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ പ്രസ്താവനകൾ ഇറക്കുന്നത് അഭികാമ്യമല്ലെന്നും വസ്തുതകൾ പഠിക്കാൻ അവർ സൗമനസ്യം കാണിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു!.

സഭയുടെ സ്ഥലവും, ഉടമസ്ഥതയും സംരക്ഷിക്കുവാൻ ഏതെല്ലാം രീതിയിലുള്ള നിയമപോരാട്ടങ്ങളാണോ ആവശ്യം അത് നടത്തുവാൻ എപ്പിസ്കോപ്പൽ കൗൺസിൽ അംഗീകാരം നൽകി!നിയമപോരാട്ടം സർക്കാരിനെതിരല്ല! മറിച്ചു സഭയുടെ സ്വത്തു സംരക്ഷിക്കാൻ മാത്രമാണ്! സഭയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചു കൊണ്ട് സർക്കാർ ചർച്ചകൾക്ക് ശ്രമിക്കുന്ന പക്ഷം, അവയിൽ പങ്കു ചേരാനും കൗൺസിൽ അനുവാദം അറിയിച്ചു!

രാജ്യം നേരിടുന്ന Covid 19 മഹാമാരിക്കെതിരെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളെ സഭ കൗൺസിൽ അഭിനന്ദിച്ചു! സഭയുടെ എല്ലാ ഭദ്രാസനങ്ങളും നിലവിൽ ഒരുപാടു സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും കഴിവിന്റെ പരമാവധി പ്രവർത്തങ്ങളിൽ ഏർപ്പെടാൻ ഭദ്രാസനങ്ങളും വിശ്വാസി സമൂഹവും ശ്രദ്ധിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു! സഭാ അദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത കൗൺസിലിനു അദ്ധ്യക്ഷത വഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week