സാഹോയിലെ പ്രഭാസിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ പ്രഭാസിന്റെ പ്രതിഫല തുക കേട്ടാന്‍ ആരാധകര്‍ ഉള്‍പ്പെടെ ഞെട്ടിയിരിക്കുന്നത്. ഒടുവില്‍ സിനിമയ്ക്കായി താരം വാങ്ങിച്ച തുക വ്യക്തമാക്കികൊണ്ട് നടന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
സാഹോയിലെ അഭിനയത്തിന് പ്രഭാസ് 100 കോടി പ്രതിഫലം വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സാഹോ ഒരുങ്ങുന്നത് 250 കോടി ബജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക വാങ്ങാന്‍ കഴിഞ്ഞില്ല. സാഹോയില്‍ പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചെന്നും പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രം ഓഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തിയതി നീട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക.