ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. എസ്.പി.ബിയ്ക്ക് പൂര്‍ണമായും ബോധം വന്നുവെന്നും പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
”അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതോടെ ശ്വാസതടസ്സം കുറഞ്ഞു. എക്‌സറേ ഫലങ്ങള്‍ ഡോക്ടര്‍മാര്‍ എനിക്ക് കാണിച്ചു തന്നപ്പോള്‍ പ്രകടമായ പുരോഗതിയുണ്ടെന്ന് എനിക്ക് വ്യക്തമായി. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി”- എസ്.പി.ബി ചരണ്‍ പറഞ്ഞു.
എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബി ചരണ്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News