റഷ്യയുടെ സ്പുട്നിക് വി വാക്സീന് നിരോധിച്ച് ബ്രസീല്‍
ബ്രസിലീയ: റഷ്യയുടെ സ്പുട്നിക് വി വാക്സീന് നിരോധിച്ച് ബ്രസീല്‍. വിതരണത്തിനെത്തിച്ച വാക്സീനില്‍, ജലദോഷപ്പനിക്കു കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെന്ന് ആരോപിച്ചാണ് ബ്രസീല്‍ സ്പുട്നിക് നിരോധിച്ചത്. ഒരു ബാച്ചില്‍ വന്ന പിഴവാണെങ്കിലും ഉല്പാദനത്തിലെ പിഴവ് സംശയിച്ചാണു നടപടി. കോവിഷീല്‍ഡ് വാക്സീനിലേതിനു സമാനമാണു സ്പുട്നിക്കിന്റെയും നിര്‍മാണ രീതി.
എന്നാൽ ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണു വാക്സിന് തയാറാക്കുന്നത്. ബ്രസീല്‍ പരിശോധിച്ച വാക്സീനുകളിലെ അഡിനോവൈറസിനു പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നില്ലെന്നതാണു പ്രശ്നം.