InternationalNews

‘ബഹിരാകാശ നിലയം ഇന്ത്യയുടെ മേല്‍ പതിച്ചേക്കാം’; യുഎസിനെതിരേ ആഞ്ഞടിച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഹകരണം വരെ ഉപരോധിക്കാന്‍ അമേരിക്ക തയാറായേക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തലവനും റോസ്‌കോസ്‌മോസ് ഡയറക്ടര്‍ ജനറലുമായ ദിമിത്രി റോഗോസിന്‍ വിമര്‍ശനം. നിലവില്‍ നാല് അമേരിക്കക്കാരും റണ്ടു റഷ്യക്കാരുംഒരു ജര്‍മന്‍ ബഹിരാകാശ യാത്രികരുമാണ് നിലയിത്തില്‍ പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ഞങ്ങളെ ഉപരോധിച്ചാല്‍ അനിയന്ത്രിതമായ ഭ്രമണപഥത്തില്‍ നിന്ന് ആരാണ് ഐഎസ്എസിനെ രക്ഷിക്കുക. അമേരിക്കയിലോ യൂറോപ്പിലോ വീഴാനുള്ള സാധ്യതയില്‍നിന്ന് 500 ടണ്‍ ഭാരമുള്ള ഒരു ഘടന ഇന്ത്യയിലേക്കോ ചൈനയിലേക്കോ ഉപേക്ഷിക്കാനുള്ള ഓപ്ഷനുണ്ട്. അത്തരമൊരു സാധ്യത ഉപയോഗിച്ച് ഈ രാജ്യങ്ങളെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. ഐഎസ്എസ് റഷ്യക്ക് മുകളിലൂടെ പറക്കുന്നില്ലെന്നും ദിമിത്രി റോഗോസിന്‍ പറഞ്ഞു.

ലോകത്തെ തന്നെ ബാധിക്കുന്ന വിഷയങ്ങളില്‍ അമേരിക്ക നിരുത്തരവാദമായി പെരുമാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, റഷ്യക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളില്‍ സാങ്കേതിക വിദ്യയുടെ കയറ്റുമതി തടയുന്നതും ഉള്‍പ്പെടുന്നു. ഇതു സൈനിക, എയ്‌റോസ്‌പേസ് മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള റഷ്യയുടെ കഴിവിനെ പരിമിതപ്പെടുത്തുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തലവന്റെ പ്രതികരണം വന്നിരിക്കുന്നത്. നിലവില്‍ റഷ്യന്‍ ബാങ്കുകള്‍ക്കും ക്രെംലിനുമായി അടുപ്പമുള്ള ആളുകള്‍ക്കും അമേരിക്ക ഉപരോധ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉപരോധങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന് അപകടമുണ്ടാക്കില്ലെന്ന് നാസ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button