കൊച്ചി: പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. അയ്യമ്പുഴ സ്വദേശി ധനേഷിന്റെ കാറിനാണ് തീ പിടിച്ചത്. രാവിലെ 7.45 നാണ് സംഭവം നടന്നത്.
തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ ചാടി പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പെരുമ്പാവൂര്‍ അഗ്‌നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, യു.ഉജേഷ്, ടി.ബി.മിഥുന്‍, കെ.കെ.ബിജു, ബെന്നി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News