KeralaNews

കണ്ണൂരില്‍ രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കണ്ണൂരില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6210 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 38 പേര്‍ ആശുപത്രികളിലും 5172 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 128 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇനി 11 പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ കണ്ണൂര്‍ കളക്ടര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ഈ തീയ്യതികളില്‍ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കളക്ടറുടെ ഫേസ്ബുക് പോസ്റ്റ്

https://www.facebook.com/CollectorKNR/posts/2829557580474411

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button