KeralaNews

പ്രചാരണത്തിനിടെ പൊറോട്ട അടിച്ച് റോഷി അഗസ്റ്റിന്‍; വീഡിയോ വൈറല്‍

ഇടുക്കി: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണ തിരക്കിലാണ്. വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പല വഴികളും സ്ഥാനാര്‍ത്ഥികള്‍ പയറ്റുമ്പോള്‍ അതിനിടെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ പൊറോട്ട അടിയാണ് വൈറലായിരിക്കുന്നത്.

നല്ല കൈയടക്കത്തോടെ റോഷി അഗസ്റ്റിന്‍ പൊറോട്ട അടിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇടുക്കി ടൂറിസം എന്ന പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹോട്ടലില്‍ എത്തിയപ്പോഴാണ് റോഷി അഗസ്റ്റിന്‍ പൊറോട്ടയടിച്ചത്.

https://www.facebook.com/watch/?v=778347473084924

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button