KeralaNews

ഗായകന്‍ റോഷന്‍ അതീവ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച എറണാകുളത്ത് സ്റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകര്‍ന്ന കാറില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്. ചെട്ടിപ്പീടിക സുശീലയില്‍ എന്‍സി ശശീന്ദ്രന്റേയും ഇന്ദിരയുടേയും മകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button