കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മലയില്‍ കരീം എന്നയാളുടെ വീടിന്റെ വാര്‍പ്പാണ് തകര്‍ന്നുവീണത്.
വീടിന്റെ അടുക്കള ഭാഗത്തെ സണ്‍ഷേഡ് പണിയുന്നതിനിടെയാണ് അപകടമുണ്ടായത്. താഴെ പണിയെടുക്കുകയായിരുന്ന ഉണ്ണിയുടേയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്. ഉണ്ണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News