CrimeKeralaNewsRECENT POSTS
ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായി
ആലുവ: വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വജ്രാഭരണം ഉള്‍പ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി. വെള്ളിയാഴ്ച രാത്രി 11.30ഓടെ ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ഇന്നലെ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പിറകുവശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. വിദേശത്തായിരുന്ന വീട്ടുകാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നെടുത്തത്. സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദരും പോലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News