കൊച്ചി; ലോക്ക്ഡൗണില്‍ മാസങ്ങളോളം റോഡുകള്‍ അടഞ്ഞു കിടന്നെങ്കിലും കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ കുറവൊന്നുമുണ്ടായില്ല. 27,877 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ 11,831 എണ്ണവും ബൈക്ക് സ്‌കൂട്ടര്‍ അപകടങ്ങളാണ്.
ഏറ്റവും കൂടുതല്‍ മരിച്ചതും ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവരാണ്. അപകടങ്ങളില്‍ 1239 പേര്‍ മരിക്കുകയും ചെയ്തു. 7729 കാര്‍ അപകടങ്ങളിലായി 614 പേരും മരിച്ചിട്ടുണ്ട്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ലോക്ഡൗണ്‍മൂലം ബസ്സപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. 713 സ്വകാര്യബസ് അപകടങ്ങളും 296 കെ.എസ്.ആര്‍.ടി.സി. അപകടങ്ങളുമാണ് നടന്നിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News