കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം.
ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അവർ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ് ആണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മാധ്യമ ധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.
രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്
കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ് കോൺഗ്രസ്സുകാർക്ക് കൂറ് . ബൂത്ത് ലെവലില്‍ പോലും കോണ്‍ഗ്രസിന് കമ്മിറ്റികളില്ല. കേരളത്തില്‍ ബിജെപി വളരുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തിയുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് തടയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ തോറ്റാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം പൂര്‍ണമാകും.