KeralaNews

തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ജയിലില്‍ തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തടവുകാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ എട്ട് വരെ എഫ്എം റേഡിയോ കേള്‍പ്പിക്കണമെന്നും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജയിലില്‍ മാസികകള്‍ വാങ്ങി വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ബന്ധുക്കളെ ഫോണ്‍ വിളിക്കുന്നതിനും അനുമതി നല്‍കി. ഫോണ്‍ വിളിക്കാന്‍ താത്പര്യമില്ലാത്തവരെ അതിന് പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

തടവുകാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിംഗ് നടത്തണമെന്നും അവരെ നിര്‍ബന്ധമായും വ്യായാമം ചെയ്യിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. കൂടാതെ തടവുകാരുമായി സാധാരണ വേഷത്തില്‍ ഇടപെടാന്‍ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെയും നിയമിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker