ദൈവത്തിന്റെ മുന്നില്‍ മാത്രം എനിക്ക് എല്ലാം ബോധ്യപ്പെടുത്തിയാല്‍ മതി, തന്നെ അറിയുന്നവര്‍ക്ക് അറിയാം; ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല; കമന്റിന് മറുപടിയുമായി റിമി ടോമി
കൊച്ചി:ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്‌യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഒപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് റിമി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. താന്‍ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്ടസിനെ കുറിച്ച് പറയാനായിരുന്നു വന്നതെങ്കിലും രസകരമായൊരു ചോദ്യവും ഇതിനിടെ ഉണ്ടായി. യഥാര്‍ഥ സൗന്ദര്യം മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് പറഞ്ഞ ആരാധികയ്ക്ക് തക്കതായ മറുപടിയും റിമി നല്‍കി.
‘അന്നന്നത്തെ അരി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം’ എന്നായിരുന്നു കമന്റ്. എന്നാല്‍ ഇതിന് വളരെ രസകരവും പ്ലെസന്റുമായിട്ടുള്ള മറുപടിയാണ് റിമി ടോമി നല്‍കിയത്. ‘പൊന്നു ച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആള്‍ക്കാരാണ്. പക്ഷേ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാന്‍ സഹായം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്.
പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേള്‍ക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നില്‍ മാത്രം എനിക്ക് എല്ലാം ബോധ്യപ്പെടുത്തിയാല്‍ മതി. എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം. അവരുടെ സന്തോഷമാണ് വലുത്. നമ്മളൊരു കുഞ്ഞ് സഹായം ചെയ്യുമ്പോഴും വലിയ സഹായം ചെയ്യുമ്പോഴും അവരെന്നും നമ്മളെ വലിയ നന്ദിയോടെയും സന്തോഷത്തോടെയുമാണ് കാണുന്നത്. അവര്‍ അവരുടെ പ്രാര്‍ത്ഥനയില്‍ നമ്മളെ ഓര്‍ക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.
അതുകൊണ്ട് എനിക്ക് ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം. ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്. ആ ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ട്. നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് ശരിക്കും മനസിലാക്കിയ ആളാണ് ഞാന്‍.
എന്നാണ് ആരാധികയുടെ കമന്റിന് റിമി ടോമി നല്‍കിയ മറുപടി. മനോഹരമായ റിമിയുടെ ഈ മറുപടിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഒത്തിരി പേരാണ് എത്തുന്നത്. റിമി ചേച്ചിയോട് ഒരു ചോദ്യവും ചോദിക്കാന്‍ ഇല്ലെങ്കിലും മറ്റുള്ളവര്‍ ചോദിച്ചതിനുള്ള ഉത്തരം കേള്‍ക്കാന്‍ വേണ്ടി വന്നതാണ്. റിമി എനിക്ക് മകളെ പോലെയാണ്. നല്ല ആരോഗ്യവും സൗന്ദര്യവും ആയൂസ്സും ഈശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിമിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.
റിമി ടോമി താന്‍ വിധികര്‍ത്താവായി ഇരിക്കുന്ന റിയാലിറ്റി ഷോയിലെ സഹ വിധികര്‍ത്താവും ഗായകനുമായ വിധു പ്രതാപിനെക്കുറിച്ച് പറഞ്ഞ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിധുവിനൊപ്പമുള്ള ചിരിയും ചിന്തയും പടര്‍ത്തുന്നൊരു കുറിപ്പാണ് ശ്രദ്ധ നേടിയത്. വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണെന്നായിരുന്നു റിമി പറഞ്ഞത്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ്‍ നീ എന്നും റിമി പറയുന്നുണ്ട്. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിമി പറഞ്ഞു.
പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്.