
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്‌ന ചിത്രം അയച്ചുതന്നെന്ന് രഞ്ജിനി ഹരിദാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് ഷര്‍ട്ട് ഇടാത്ത ഒരു ചിത്രം അയച്ചുതന്നു. എന്നിട്ട് അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വെളിപ്പെടുത്തി. നടന്റെ പേര് പറയാമോയെന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും തന്റെ കൈയില്‍ ഇപ്പോള്‍ അത് തെളിയിക്കാന്‍ തെളിവ് ഇല്ലെന്നുമാണ് രഞ്ജിനി പറഞ്ഞത്.
‘എനിക്ക് ഷര്‍ട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടന്‍ ഉണ്ട്. എന്തിനായിരിക്കും അങ്ങനെയൊരു ചിത്രം അയച്ചത്. എന്നിട്ട് എന്നോട് പറയും എന്റെ ഫോട്ടോ അയക്കാന്‍. പക്ഷേ അപ്പോള്‍ തന്നെ അതിന് നല്ല മറുപടി ഞാന്‍ കൊടുത്തു. മുട്ടിയ വാതില്‍ മാറി പോയിയെന്ന് ഞാന്‍ പറയും. പിന്നെ വരില്ല. പക്ഷേ പലര്‍ക്കും നോ പറയാന്‍ കഴിയില്ല. കാരണം അവരുടെ സാഹചര്യമാണ്. ഇപ്പോള്‍ ഈ സംസാരം നടക്കുന്നത് ഇനി വരുന്ന കുട്ടികള്‍ക്കുള്ള ഒരു പാഠമാണ്.
അച്ഛനോ അമ്മയോ വലിയ നടീനടന്മാര്‍ ആണെങ്കിലോ. നിര്‍മ്മാതാക്കളുടെ കുടുംബം ആണെങ്കിലോ ഇത്തരം അനുഭവങ്ങള്‍ വരില്ല. എന്നാല്‍ ആരെയും അറിയാതെ സിനിമ മോഹം കൊണ്ട് വരുന്നരാണ് ഇത്തരം കുഴിയില്‍ വീഴുന്നത്’, – രഞ്ജിനി വ്യക്തമാക്കി