ദുരിത ബാധിതർക്ക് മകന്റെ വക 20 പേർക്ക് സ്ഥലം, അമ്മ ഒരേക്കർ
കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കടയിലെ തുണിത്തരങ്ങൾ ഒന്നാകെ നൽകിയ കൊച്ചിയിലെ നൗഷാദ്, സ്വന്തം ബുള്ളറ്റ് വിൽക്കുന്ന സച്ചിൻ തുടങ്ങിയവർ അങ്ങനെയുള്ളവരിൽ ചിലരാണ് .
ഈ പട്ടികയിൽ ഏറ്റവും ശ്രദ്ധേയനായി മാറുകയാണ് നാസര്‍ മാനു എന്ന വ്യക്തി. വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നാണ് ഇദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നത്. മകന്റെ വാഗ്ദാനം അറിഞ്ഞ നാസറിന്റെ ഉമ്മയും സഹായിക്കാനെത്തി
ഒരേക്കര്‍ സ്ഥലം താന്‍ വിട്ടുനല്‍കാമെന്നാണ് ഉമ്മയുടെ വാഗ്ദാനം. ഇക്കാര്യവും നാസര്‍ മനു വീഡിയോയിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ നല്‍കുന്ന സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാന്‍ പറ്റുന്ന സംഘടനകള്‍ വരികയാണെങ്കില്‍ സ്ഥലം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും പറയുന്നു. താന്‍ സ്ഥലം നല്‍കുന്നതറിഞ്ഞ ഉമ്മ തങ്ങളുടെ ഒരേക്കര്‍ സ്ഥലവും അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും നല്‍കാന്‍ പറയുകയായിരുന്നു.