BusinessNationalNews

റിലയൻസിന് വമ്പൻ കുതിപ്പ്,കമ്പനിയുടെ വരുമാനം  54.54 ശതമാനം ഉയര്‍ന്ന് 2,23,113 കോടി

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ  ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയര്‍ന്ന് 17,955 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം  ഇതേ പാദത്തിൽ 12,273 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം  54.54 ശതമാനം ഉയര്‍ന്ന് 2,23,113 കോടി രൂപയുമായി. കഴിഞ്ഞ സാമ്പത്തിക വർഷം  1,44,372 കോടി രൂപയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ,   കൂടുതൽ വരിക്കാരെ നേടി ത്രൈമാസ അറ്റാദായത്തിൽ 24 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 43.35 ബില്യൺ രൂപ (542.57 മില്യൺ ഡോളർ) ആയി ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 35.01 ബില്യൺ രൂപയായിരുന്നു.

പണപ്പെരുപ്പം തുടരുന്ന അസ്ഥിരമായ സാഹചര്യത്തിൽ പോലും കമ്പനിയുടെ  ഒ2സി ബിസിനസിന് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് ഈ പാദത്തില്‍ ഉണ്ടായത്. റിലയന്‍സ് റീട്ടെയിലിന്റെ വരുമാനം  51.9 ശതമാനം ഉയര്‍ന്ന് 58,554 കോടി രൂപയായി.

റിലയൻസ് ഇന്ഡസ്ട്രീസിന്റെ പുതിയ സ്റ്റോറുകൾ കൂട്ടിച്ചേർത്തത്, തടസമില്ലാതെയുള്ള സ്റ്റോറുകളുടെ പ്രവർത്തനം, പുതിയ വാണിജ്യ ബിസിനസുകളിലെ സുസ്ഥിര വളര്‍ച്ച എന്നിവ വരുമാനം വർദ്ധിക്കാൻ സഹായകമായി.  

രാജ്യത്ത് കുറഞ്ഞ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കാനും കമ്പനി തയ്യാറാകുന്നതായി റിലയൻസിന്റെ ന്യൂ എനർജി പ്രസിഡന്റ് കപിൽ മഹേശ്വരി പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker