BusinessNationalNews

റിലയൻസും ബി.പിയും ആഴക്കടലിലെ എം‌.ജെ. ഫീൽഡിൽനിന്ന് ഊർജ ഉത്പാദനം ആരംഭിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌.ഐ‌.എൽ.) ബി.പി.പി‌.എൽ‌സിയും എം‌.ജെ. ഫീൽഡിലെ കെ.ജി. ഡി6 ബ്ലോക്കിൽനിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. RIL-bp ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ പുതിയ ആഴക്കടൽ പദ്ധതികളിൽ അവസാനത്തേതാണ് ഇത്. എം‌.ജെ. ഫീൽഡിൽനിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതിന് മുന്നോടിയായി പരീക്ഷണങ്ങളും പൂർത്തിയായതിനെ തുടർന്നാണ് പ്രഖ്യാപനം.

2020 ഡിസംബറിൽ, R-ക്ലസ്റ്റർ ഫീൽഡ് ഉത്പാദനത്തിന്റെയും 2021 ഏപ്രിലിൽ ഉപഗ്രഹ ക്ലസ്റ്ററിന്റെയും സ്റ്റാർട്ടപ്പിനെ പിന്തുടർന്നാണ് ഗ്യാസും കണ്ടൻസേറ്റും ആദ്യം എം.ജെ. ഫീൽഡിൽനിന്ന് ഉത്പാദിപ്പിക്കുക. ഈ മൂന്ന് ഫീൽഡുകളും ഒരേ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കും.

പീക്ക് സമയത്ത് മൂന്ന് ഫീൽഡുകളും ചേർന്ന് പ്രതിദിനം ഏകദേശം 30 ദശലക്ഷം ക്യുബിക് മീറ്റർ (പ്രതിദിനം 1 ബില്യൺ ക്യൂബിക് ഫീറ്റ്) വാതകം ഉത്പാദിപ്പിക്കും. ഇത് ഇന്ത്യ മൊത്തത്തിൽ ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്ന് ഭാഗം വരും. ഇന്ത്യയുടെ ഗ്യാസ് ആവശ്യകതയുടെ 15 ശതമാനവും ഇത് നിറവേറ്റും.

ഏറ്റവും വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികൾക്ക് കീഴിലുള്ള നിർണായകമായ പദ്ധതികളിൽ ബി.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’, ‘എനർജി വിഷൻ’ പദ്ധതികളെ പിന്തുണയ്ക്കാൻ എംജെ ഡെവലപ്‌മെന്റ് എന്ന ഈ പദ്ധതികളിലൂടെ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013-ലാണ് ഗാഡിമോഗ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ സമുദ്രത്തിൽ എം.ജെ. ഫീൽഡ് എന്ന സ്ഥലം കണ്ടെത്തുന്നത്, 2019-ൽ സാങ്ഷൻ ലഭിച്ചു.

സമുദ്രത്തിന്റെ ഏകദേശം 1,200 മീറ്റർ അടിയിലാണ് എം.ജെ. ഫീൽഡ് എന്ന ഭാഗം. ഭൂഗർഭത്തിൽ ധാരാളം വാതകവും കണ്ടൻസേറ്റുമുള്ള ഉള്ള ഭാഗമാണ് എം.ജെ. പ്രതിദിനം 12 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസും 25,000 ബാരൽ കണ്ടൻസേറ്റും എം.ജെയിൽ നിന്ന് ലഭിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button