KeralaNews

സർക്കാർ പിന്നോട്ട്, സാലറികട്ടിൽ ഇളവിന് ആലോചന

തിരുവനന്തപുരം:പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം 5 ദിവസമായി ചുരുക്കും. ചില വിഭാഗങ്ങൾക്ക് പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയും വരും.

ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകൾ ആലോചിക്കുന്നത്. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഇളവുകൾ നൽകണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ധനവകുപ്പ് ഇളവുകൾ നൽകാൻ ആലോചിക്കുന്നത്.

മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുന്നത് അൽപ്പം ആശ്വാസം നൽകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. 15,000 രൂപ ഓണം അഡ്വാൻസ് എടുത്തവർക്ക് ശമ്പളം പിടിക്കുന്നതിൽ ഇളവ് നൽകും. അവരിൽ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫിൽ നിന്ന് വായ്പ എടുത്തവർക്കും ഇളവ് നൽകും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടിൽ നിന്നും ഒഴിവാക്കാനും ചർച്ച നടക്കുന്നുണ്ട്.

എന്നാൽ വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തിൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞു. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker