
ചെന്നൈ: ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കിയ ചെന്നൈ- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വിമാനത്തില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തിരിച്ചിറക്കിയത്. 147 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നാലെ വിമാനം റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് എത്താനുള്ള ബദല്‍ സംവിധാനം തിങ്കളാഴ്ച വൈകിട്ടോടെയോ ചൊവ്വാഴ്ചയോ ഒരുക്കും. അല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News