മഹാമാരിയെ തുടര്‍ന്ന് കല്യാണങ്ങളും മരണാനന്തര ചടങ്ങികളും ലളിതമാക്കുന്ന നാട്ടില്‍ സ്ത്രീ വിരുദ്ധനെ സ്വീകരിയ്ക്കാന്‍ തടിച്ചു കൂടിയ ആരാധക കൂട്ടം,നെടുമ്പാശേരിയിലെ രജിത്തിന്റെ സ്വീകരണത്തിനെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിയ്ക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിച്ച്.മൂന്നാറില്‍ നിന്നും കണ്ണുവെട്ടിച്ച് വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളം അടിയന്തിരമായ അണുവിമുക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനം രജിത് ഫാന്‍സ് തടിച്ചുകൂടിയത്.
രജിത് ആര്‍മി എന്ന പേരിലുള്ള ഫാന്‍സ് കൂട്ടത്തെ സംഘടിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പേരു കേട്ട രജിത് ഇന്നലെയാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായത്. രജിത്തിനെ പുറത്താക്കിയതിനെതിരെ പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനെതിരെയും രജിത് കുമാറിന്റെ പി.ആര്‍.ഗ്രൂപ്പുകള്‍ വന്‍ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്.