തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പിൽ 65.95 ലക്ഷത്തിന്റെ വിൽപ്പനയുണ്ടായി.
നെടുമ്പാശേരിയിലെ ഷോപ്പിൽ 59.12 ലക്ഷം, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷം, തിരുവമ്പാടിയിൽ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവിൽപനയുടെ കണക്ക്. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73.72 കോടിയുടെ വിൽപ്പന ഉണ്ടായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടിയുടെ വർധന. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പനയിലൂടെ 50–55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News