32.1 C
Kottayam
Wednesday, May 1, 2024

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു

Must read

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍ ഒതുക്കമുള്ളതുമാണ് റിയല്‍മി പാഡ് മിനി. നിലവില്‍, ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച ടാബ്ലെറ്റ് ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിസോക്ക് ചിപ്സെറ്റ്, 4ജി കണക്റ്റിവിറ്റി എന്നിവയാണ് റിയല്‍മി പാഡ് മിനിയുടെ ഹൈലൈറ്റുകള്‍. വെറും 372 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. റിയല്‍മി പാഡ് മിനി ടാബ്ലെറ്റ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി സ്റ്റോറേജുള്ള 3 ജിബി റാം മോഡലും 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം ഓപ്ഷനുമുണ്ട്. മോഡലുകള്‍ക്ക് യഥാക്രമം P9,900, P11,900 ( ഏകദേശം 14,700 രൂപയും 17,600 രൂപയും) ആണ് വില.

Unisoc T616 പ്രോസസറാണ് ടാബ്ലെറ്റിന് കരുത്ത് പകരുന്നത്. രണ്ട് മോഡലുകളിലെയും സ്റ്റോറേജ് എക്സ്റ്റേണല്‍ മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐയിലാണ് ടാബ്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week