റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി 7i രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപ വിലയുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും രണ്ട് വേരിയന്റുകളിലും 4ജിബി റാം തന്നെയാണ് റിയല്‍മി നല്‍കിയിട്ടുള്ളത്. അറോറ ഗ്രീന്‍, പോളാര്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഒക്ടോബര്‍ 16ന് ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്..
റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 720 x 1600p റെസല്യൂഷനും ഉണ്ട്. ഡിസ്‌പ്ലെയുടെ മുകളില്‍ ഇടത് കോണിലായി ഒരു പഞ്ച്-ഹോള്‍ കട്ട് ഔട്ടും നല്‍കിയിട്ടുണ്ട്. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡികാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്..
റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപിയാണ്. ഇതിനൊപ്പം 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത് മാക്രോ ഷൂട്ടര്‍, 2 എംപി ബി / ഡബ്ല്യു സെന്‍സര്‍ എന്നിവയും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. .
സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി പഞ്ച്-ഹോള്‍ കട്ട ഔട്ടിനുള്ളില്‍ 16 എംപി ക്യാമറയാണ് കമ്പനി നല്‍കിയിട്ടുള്ളത്. എല്ലാ പുതിയ റിയല്‍മി സ്മാര്‍ട്ട്ഫോണുകളെയും പോലെ റിയല്‍മി 7iയും ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിപ്പിക്കുന്നു..
4ജി ഡ്യുവല്‍ സിം സെറ്റപ്പ്, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, പിന്‍വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകള്‍.