News
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍.സി പിടിച്ചെടുക്കും; നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരി മുതല്‍ സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര്‍സി പിടിച്ചെടുക്കും. പിയുസി ഓണ്‍ലൈനിലാക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
പിയൂസി സംവിധാനം ഓണ്‍ലൈന്‍ ആക്കിയാല്‍ വാഹന ഉടമയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന ഡാറ്റാബേസില്‍ ലഭ്യമാക്കും. ഇത് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് തടയും.
സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടത് നിര്‍ബന്ധമാക്കും. പിയുസി പുതുക്കാന്‍ ഏഴ് ദിവസം കൂടുതല്‍ സമയമനുവദിക്കുമെങ്കിലും അതിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്ന നടപടികളിലേക്ക് നീങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News