എ.ടി.എം സര്‍വ്വീസ് ചാര്‍ജ് കുറയും; ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആര്‍.ബി.ഐ
എ.ടി.എം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗമാണ് തീരുമാനമെടുത്തത്.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ആര്‍ബിഐ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ എടുത്തുകളഞ്ഞു. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു.
എന്‍ഇഎഫ്ടി വഴി രണ്ടു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാനാകും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെയും, ആര്‍ടിജിഎസ് ഇടപാടിന് ആഞ്ചു രൂപ മുതല്‍ 50 രൂപ വരെയും ചാര്‍ജ് ഈടാക്കിയിരുന്നു.