home bannerKeralaNews

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; പുതുക്കിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയക്രമം. പുതുക്കിയ സമയക്രമം ഇന്നു നിലവില്‍ വരും. 9 മുതല്‍ 5 മണി വരെയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി. ’24 മണിക്കൂറിനുള്ളില്‍ കാര്‍ഡ്’ എന്ന പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കും കിറ്റ് കിട്ടും.

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണവും തുടങ്ങി. ഓരോ അംഗത്തിനും 5 കിലോ അരിയും ഒരു കാര്‍ഡിന് ഒരു കിലോ കടല അല്ലെങ്കില്‍ ചെറുപയറുമാണ് ലഭിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker