KeralaNews

ഞായറാഴ്ചയും സൗജന്യ റേഷന്‍ വാങ്ങാം; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഞായറാഴ്ചയും നടക്കും. ഇതിനായി എല്ലാ റേഷന്‍ കടകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

<p>സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതലാണ് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലാണ് റേഷന്‍ വിതരണം പുരോഗമിക്കുന്നത്. ആദ്യ ദിനം 0,1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്തു. രണ്ടിന് 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ മൂന്നിന് 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ നല്‍കി.</p>

<p>ഏപ്രില്‍ 4ന് 6,7 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 5ന് 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭിക്കും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.</p>

<p>സാമൂഹ്യ അകലം പാലിക്കേണ്ടതിനാലാണ് റേഷന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റേഷന്‍ കടകളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണങ്ങള്‍ കടയുടമകള്‍ ചെയ്തിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker