KeralaNews

അരി മാത്രമല്ല, പണവും ഇനി റേഷൻ കടയിൽ നിന്ന്

തിരുവനന്തപുരം: ”പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്ബ്, ഒരു ലിറ്റര്‍ മണ്ണെണ്ണ, അയ്യായിരം രൂപയും” സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാന്‍ ഇനി അധിക നാള്‍ വേണ്ട.

കടയുടമ അരിയും ഗോതമ്ബും തൂക്കിക്കൊടുക്കുന്നതിനൊപ്പം, പണവും എണ്ണിക്കൊടുക്കും. റേഷന്‍ കടകള്‍ മിനി എ.ടി.എം സേവന കേന്ദ്രങ്ങളാകുമ്ബോള്‍ എ.ടി.എം കാര്‍ഡു പോലുള്ള സ്മാര്‍ട്ട് കാര്‍ഡ് ഇ പോസ് മെഷീനിലേക്ക് കടത്തി വയ്ക്കും. പരമാവധി 5000 രൂപ വരെ പിന്‍വലിക്കാം.

കൈകാര്യം ചെയ്യാനുള്ള നിശ്ചിത തുക ബാങ്ക് റേഷന്‍ കട ലൈസന്‍സിക്ക് നല്‍കും. കൂടുതല്‍ തുക കടക്കാരന്‍ നല്‍കിയാലും കമ്മീഷന്‍ ഉള്‍പ്പെടെയുള്ള തുക ലൈസന്‍സിയുടെ അക്കൗണ്ടില്‍ അന്നു തന്നെ എത്തും.

റേഷന്‍ കാര്‍ഡുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്ന ഉദ്യമം അവസാനഘട്ടിത്തിലെത്തിയിട്ടുണ്ട്. അതു വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമാകുന്ന ബാങ്കില്‍ ഗുണഭോക്താവ് അക്കൗണ്ടെടുത്ത് മതിയായ ബാലന്‍സ് ഉറപ്പാക്കിയാല്‍ പണം പിന്‍വലിക്കാനാകും. ഗ്രാമപ്രദേശങ്ങളിലെ ആയിരം റേഷന്‍കടകളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് മുന്നോട്ടു വന്നിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button