Entertainment
ഗ്ലാമറസായി രസ്‌ന പവിത്രന്‍; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് രസ്ന പവിത്രന്‍. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് രസ്ന. ഊഴത്തില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തില്‍ അഭിനയിച്ചാണ് സിനിമ ജീവിതത്തിന് രസ്ന തുടക്കം കുറിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അനുലാല്‍ ആണ് ഫോട്ടോഗ്രാഫര്‍. മഹേഷ് മാത്യു ബാബുവാണ് സ്റ്റൈലിസ്റ്റ്. കണ്‍സപ്റ്റ് സിയോണ്‍ ക്രിയേഷന്‍സ്.
നാടന്‍ കഥാപാത്രങ്ങളാല്‍ സിനിമയില്‍ ശ്രദ്ധനേടിയ താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News