അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിച്ചാല്‍ മതി, പുഷ്പയും കന്നഡ ചിത്രവുമാണ് ഈ ചിന്ത വരാന്‍ കാരണം: രശ്മിക മന്ദാന
അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി രശ്മിക മന്ദാന. ആടവല്ലു മീകു ജോഹാര്‍ലു എന്ന കന്നഡ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക സംസാരിച്ചത്. പുഷ്പയും കന്നഡ ചിത്രവുമാണ് ഇങ്ങനെയൊരു ചിന്ത തനിക്ക് വരാനുള്ള കാരണമെന്നും നടി പറയുന്നു.
”അടുത്ത ജന്മത്തില്‍ ഒരു ആണ്‍കുട്ടിയായി ജനിക്കണം. പുഷ്പ, ആടവല്ലു മീകു ജോഹാര്‍ലു തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് ഞാനിത് തീരുമാനിച്ചത്. ഈ സിനിമകള്‍ക്കായി വ്യത്യസ്തമായ വസ്ത്രങ്ങള്‍ മാറ്റി ധരിക്കേണ്ടി വന്നിരുന്നു.”
‘അത്രത്തോളം വസ്ത്രങ്ങള്‍ മാറ്റി മാറ്റി തന്നെ ഞാന്‍ ക്ഷീണിച്ചിരുന്നു” എന്നാണ് രശ്മിക പറയുന്നത്. കിഷോര്‍ തിരുമല ഒരുക്കിയ ആടവല്ലു മീകു ജോഹാര്‍ലു ഫെബ്രുവരി 25ന് ആണ് തിയേറ്ററില്‍ എത്തിയത്. ഈ സിനിമ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നും രശ്മിക പറഞ്ഞിരുന്നു.
ആധികാരികമായ പല രംഗങ്ങളും ഉണ്ടായിരുന്നു. നര്‍മ്മവും വികാരങ്ങളും റിയലിസ്റ്റിക് സാഹചര്യങ്ങളും സിനിമയിലുണ്ട്. ഈ ഘടകങ്ങള്‍ ഉള്ളപ്പോള്‍ കുടുംബങ്ങള്‍ അത് ആസ്വദിക്കും എന്നാണ് രശ്മിക പറഞ്ഞത്.