ഹൈദരാബാദ്: നടി രശ്മി മന്ദാനക്ക് പരിക്ക്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിവരം ആരാധകരെയും അറിയിച്ചിട്ടുണ്ട് നടി. കാല്‍ ശരിയാവാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും എന്നാണ് താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്. പ്ലാസ്റ്ററിട്ട കാലുമായി ഇരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് രശ്മിക വിവരം ആരാധകരെ അറിയിച്ചത്.
എനിക്ക് ഹാപ്പി ന്യൂ ഇയര്‍ ആണെന്ന് കരുതുന്നു. പവിത്രമായ എന്റെ ജിം ദേവാലയത്തില്‍ വച്ച് എന്റെ കാലിന് പരിക്കേറ്റു. അടുത്ത കുറച്ച് ആഴ്ചകളോ മാസങ്ങളോ ഞാന്‍ ഒറ്റക്കാലില്‍ തൊങ്കി നടക്കുന്ന അവസ്ഥയിലായിരിക്കും. കമ, സികന്ദര്‍, കുബേര എന്നീ സിനിമകളുടെ സെറ്റിലേക്ക് ഞാന്‍ വൈകാതെ തിരിച്ചുവരും.
ഷൂട്ടിങ് വൈകിപ്പിക്കുന്നതിന് എന്റെ സംവിധായകരോട് ക്ഷമ ചോദിക്കുന്നു. എന്റെ കാലുകള്‍ ആക്ഷന് തയ്യാറാവുമ്പോള്‍ തന്നെ ഞാന്‍ തിരിച്ചെത്താം. അല്ലെങ്കില്‍ ഒറ്റക്കാലില്‍ നില്‍ക്കാന്‍ പറ്റുന്ന സമയത്തത്. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഒരു മൂലയില്‍ ഇരുന്ന് ബണ്ണി ഹോപ് വര്‍ക്കൗട്ട് ചെയ്യുന്നുണ്ടാകും.- രശ്മിക കുറിച്ചു.
നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കാനാവട്ടെ എന്നാണ് ആരാധകരുടെ കമന്റ്. പുഷ്പ 2 ആണ് താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമ വമ്പന്‍ വിജയമായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന സികന്ദര്‍ മുതല്‍ നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.