മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു. പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്.
കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം തടവിൽ കഴിയേണ്ടി വരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News