ഹൈദരാബാദ്: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത് മൃതദേഹം പൂര്‍ണ നഗ്‌നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍. ഹൈദരാബാദിലെ ചവാലയിലാണ് സംഭവം. 25 നും 30 നും ഇടയില്‍ പ്രായം തോന്നീപ്പിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം കലുങ്കിനടിയില്‍ കൊണ്ടിട്ടതാവാമെന്നാണ് പൊലീസ് നിഗമനം.
ഇവരുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. യുവതിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ പരിശോധിച്ച് ഇവരെ കുറിച്ച് എന്തെങ്കിലും സൂചന നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News