പീഡനനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

ജയ്പൂര്‍: പീഡനക്കേസില്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . രണ്ടുവര്‍ഷം മുന്‍പ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രദീപ് ബിഷ്ണോയിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. യുവതി ബ്യൂട്ടി പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതി മുത്തശിക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടില്‍ പ്രദീപ് ബിഷ്നോണി അതിക്രമിച്ച് കടന്നാണ് കുറ്റം ചെയ്തത്. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതി യുവതിയെ ദേഷ്യത്തോടെ ഒച്ചത്തില്‍ വിളിച്ചു. ഈസമയത്ത് യുവതിയുടെ മകന്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. പ്രദീപിന്റെ ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തുവന്ന ചെറുമകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 90 ശതമാനവും പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്.