കൊച്ചി:അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മുൻകാമുകനായ യുവാവ് അറസ്റ്റിൽ.അങ്കമാലി മേക്കാട് സ്വദേശി ബേസിൽ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.
ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ കഴിഞ്ഞദിവസമാണ് അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ യുവാവ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. യുവാവ് പലതവണ വിവാഹാഭ്യർഥന നടത്തിയെങ്കിലും യുവതി നിരസിച്ചു.
വാട്സാപ്പും ഫോൺനമ്പറും ബ്ലോക്ക് ചെയ്തു. എന്നാൽ യുവാവ് പിന്നീട് അമ്മയുടെ ഫോണിൽനിന്ന് പെൺകുട്ടിയെ വിളിക്കാൻ തുടങ്ങി. ശല്യം തുടർന്നതോടെ ഈ നമ്പറും ബ്ലോക്ക് ചെയ്തു.ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News