CrimeKeralaNewsRECENT POSTS
വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അടൂരില്‍ മൂന്നു പേര്‍ പിടിയില്‍
അടൂര്‍: വീട്ടില്‍ അതിക്രമിച്ച് കേറി ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി മാങ്കോട് കോവില്‍വിള പുത്തന്‍വീട്ടില്‍ രതീഷ്‌കുമാര്‍ (32), തോട്ടുവരമ്പത്ത് പുത്തന്‍വീട്ടില്‍ സുധീഷ് ബോസ് (31) സഹോദരന്‍ സുഭാഷ് ബോസ് (33) എന്നിവരാണ് അറസ്റ്റിലായത്.
2017 ജൂലൈ 31നാണ് കേസിന് ആസ്പദമായ സംഭവം. തെങ്ങമത്തുള്ള വീട്ടിലെ ഗൃഹനാഥനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഒന്നാം പ്രതി കന്യാകുമാരി സ്വദേശി മനു നേരത്തെ ജാമ്യം നേടിയിരുന്നു. ഇവര്‍ തെങ്ങമത്ത് താമസിച്ച് ടാപ്പിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഒളിവില്‍ കഴിഞ്ഞ 3 പേരെ കന്യാകുമാരിയില്‍നിന്ന് തിങ്കളാഴ്ച രാത്രിയിലാണ് അടൂര്‍ പോലീസ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News